Vishva Hindu Parishad

EVENTS GALLERY

വിശ്വ ഹിന്ദു പരിഷത്ത്, കേരളം ഗൗര്യ പ്രശിക്ഷൺ, മാവേലിക്കര

വിശ്വ ഹിന്ദു പരിഷത്ത്, കേരളം

ഗൗര്യ പ്രശിക്ഷൺ, വിദ്യാധിരാജ വിദ്യാപീഠം, മാവേലിക്കര

2023 ഏപ്രിൽ 30 മുതൽ മേയ് 8

സ്വാഭിമാൻ നിധി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2022 മെയ് 1 ഞായറാഴ്ച

ബഹുമാന്യരേ,
സാദര നമസ്ക്കാരം.
ലോകവ്യാപകമായി ഹൈന്ദവ ഉയർച്ച ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന ഒരേയൊരു ആഗോള ഹൈന്ദവ പ്രസ്ഥാനമാണ്  വിശ്വ ഹിന്ദു പരിഷത്ത്. കേരള സംസ്ഥാനത്തും സംഘടനയുടെ പ്രവർത്തനം സജീവമാണ്. സംസ്ഥാനത്തെ തികച്ചും സാധാരണക്കാർക്ക് അടിസ്ഥാനപരമായി ലഭ്യമാക്കേണ്ട നിരവധി ആവശ്യങ്ങളുണ്ട്. ആരോഗ്യ പരിരക്ഷ, ഗൃഹനിർമ്മാണം, വിദ്യാഭ്യാസ സഹായം, വിവാഹ സഹായം, തൊഴിൽ സഹായം …..
ഇങ്ങനെ നിരവധിയായ ആവശ്യങ്ങൾ. ഈ പ്രശ്നങ്ങൾക്ക് സ്ഥിരവും ശാശ്വതവുമായ പരിഹാരം കണ്ടെത്തി അർഹരായ പരമാവധി ആൾക്കാരെ സഹായിക്കാൻ വേണ്ടി വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തിൽ സേവാ പ്രവർത്തങ്ങൾ നിർവ്വഹിക്കുന്ന ” സ്വാമി വിവേകാനന്ദ കൾച്ചറൽ സൊസൈറ്റി ” ആവിഷ്ക്കരിച്ചിരിക്കുന്ന മാനവ സേവാ സഹായ പദ്ധതിയാണ് “സ്വാഭിമാൻ നിധി”
സാധുക്കളിൽ കരുണയും,സ്നേഹവും, കഴിവും പ്രാപ്തിയുമുള്ളവർ മാസാമാസം നൽകുന്ന നിശ്ചിതമായ സംഭാവനകൾ ഇതിനു വേണ്ടി രൂപം കൊടുത്തിരിക്കുന്ന ഉപദേശക സമിതി അംഗങ്ങളായ ശ്രീ തോട്ടത്തിൽ രാധാകൃഷ്ണൻ (റിട്ട. ഹൈകോർട്ട് ചീഫ് ജസ്റ്റീസ്‌ ), ഭരത് ശ്രീ സുരേഷ് ഗോപി,ശ്രീ സി. വി ആനന്ദബോസ് IAS, ശ്രീ ടി. പി ശ്രീനിവാസൻ IFS, ശ്രീ ടി. പി സെൻകുമാർ IPS, ഡോ. ലക്ഷ്മീ കുമാരി (ഡയറക്ടർ വിവേകാനന്ദ വേദിക് വിഷൻ ), ഡോ. ചിത്രാതാരാ (ഗൈനക് ഓൺകോളജിസ്റ്റ് ലേക്ക്ഷോർ ഹോസ്പിറ്റൽ )എന്നിവർ തിരഞ്ഞെടുക്കുന്ന അർഹരായ സാധാരണക്കാരെ മേൽ പറഞ്ഞ കാര്യങ്ങളിൽ സഹായിക്കുക എന്നതാണ് ഈ മാനവ സേവാ പദ്ധതിയുടെ ലക്ഷ്യം. ഈ പുണ്യ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2022 മെയ് 1 ഞായറാഴ്ച ഉച്ചക്ക് ശേഷം 2.30 മണിക്ക് എറണാകുളത്തുള്ള ഭാരത്‌ ടൂറിസ്റ്റ് ഹോമിൽ(BTH) വച്ച് പ്രമുഖ ചലച്ചിത്ര നടനും സാമൂഹിക-രാഷ്ട്രീയ- സാംസ്കാരിക- സേവാ വേദികളിലെ സജീവ സാന്നിദ്ധ്യവുമായ ഭരത് ശ്രീ.സുരേഷ് ഗോപി നിർവ്വഹിക്കുന്നു.
ഈ മഹത്തായ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലും തുടർ പ്രവർത്തനങ്ങളിലും വിശ്വ ഹിന്ദു പരിഷത്തിന്റെ എല്ലാ മാന്യ പ്രവർത്തകരുടെയും അഭ്യൂദയാകാംക്ഷികളുടെയും എല്ലാ സുമനസ്സുകളുടേയും സാന്നിദ്ധ്യ സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് സാദരം അഭ്യർത്ഥിക്കുന്നു.
എന്ന്
വിജി തമ്പി ( സംസ്ഥാന പ്രസിഡന്റ് )
വി.ആർ. രാജശേഖരൻ (ജന. സെക്രട്ടറി)

ബജ്രംഗ്ദൾ തിരുവനന്തപുരം സംഭാഗ് കാര്യകർത്ത ബൈഠക് [ ശൗര്യ സംഗമം]

ബജ്രംഗ്ദൾ തിരുവനന്തപുരം സംഭാഗ് കാര്യകർത്ത ബൈഠക് [ ശൗര്യ സംഗമം] VHP അന്താരാഷ്ട്ര സെക്രട്ടറി മിലിന്ദ് പരാന്തെ ഉദ്ഘാടനം ചെയ്യുന്നു.[ തിരുവനന്തപുരം അനന്തപുരം ഓഡിറ്റോറിയം ]

സ്വാമി വിവേകാനന്ദ ബാലാശ്രമവും അവിടെ പ്രവർത്തിക്കുന്ന ഗോശാലയും വി എച്ച് പി അന്താരാഷ്ട്ര സെക്രട്ടറി ജനറൽ മാനനീയ മിലിന്ദ് എസ്. പരാന്തേ സന്ദർശിച്ചപ്പോൾ

വിശ്വ ഹിന്ദു പരിഷത്തിന്റെ കീഴിലുള്ള സ്വാമി വിവേകാനന്ദ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം നടത്തപ്പെടുന്ന പതിനാല് ബാലികാബാലാശ്രമങ്ങളിൽ അടൂർ ചേന്നമ്പള്ളി അമ്മകണ്ടകരയിലുള്ള ശ്രീരാമകൃഷ്ണ ആശ്രമത്തിനും ശ്രീ ശാരദാദേവി വിദ്യാപീഠം വിദ്യാലയത്തിനും ഒപ്പം പ്രവർത്തിക്കുന്ന സ്വാമി വിവേകാനന്ദ ബാലാശ്രമവും അവിടെ പ്രവർത്തിക്കുന്ന ഗോശാലയും വി എച്ച് പി അന്താരാഷ്ട്ര സെക്രട്ടറി ജനറൽ മാനനീയ മിലിന്ദ് എസ്. പരാന്തേ സന്ദർശിച്ചപ്പോൾ ഒപ്പം ക്ഷേത്രീയ സംഘടനാ സെക്രട്ടറി മാനനീയ നാഗരാജ് ജി, സംസ്ഥാന പ്രസിഡൻ്റ് വിജി തമ്പി, സെക്രട്ടറി വി. ആർ രാജശേഖരൻ, സംസ്ഥാന സംഘടനാ സെക്രട്ടറി കെ. ഗിരീഷ് കുമാർ. ദുർഗ്ഗാവാഹിനി സംസ്ഥാന സംയോജക ശ്രീമതി റോഷിനി ഒപ്പം ബാലാശ്രമത്തിന്റെ ചുമതലക്കാരും കുട്ടികളും….

മിലിന്ദ് പരാന്തെ ഹൈന്ദവ സമുദായ സംഘടന നേതാക്കളുമായി സംസാരിക്കുന്നു.

VHP അന്താരാഷ്ട്രാ സെക്രട്ടറി ജനറൽ മാ. മിലിന്ദ് പരാന്തെ കേരള സന്ദർശനത്തിൻ്റെ ഭാഗമായി കൊച്ചിയിൽ വിവിധ ഹൈന്ദവ സമുദായ സംഘടന നേതാക്കളുമായി സംസാരിക്കുന്നു.

വിശ്വ ഹിന്ദു പരിഷത്തിന്റെ തൊഴിൽ പരിശീലന സേവന കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം

വിശ്വ ഹിന്ദു പരിഷത്തിന്റെ തൊഴിൽ പരിശീലന സേവന കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം 06/02/22 ഞായറാഴ്ച രാവിലെ 11 മണിക്ക് സുപ്രസിദ്ധ യുവ സിനിമാതാരം ഉണ്ണിമുകുന്ദൻ തിരുവല്ല പുല്ലാട്ട് നിർവ്വഹിച്ചു . വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി, സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജശേഖരൻ, സംസ്ഥാന ഉപാദ്ധ്യക്ഷൻ വാസുദേവൻ നായർ, വി എച്ച് പിയുടെ മറ്റ് പ്രമുഖ കാര്യകർത്താക്കളും മറ്റ് ക്ഷേത്രീയ സംഘടനാ കാര്യകർത്താക്കളും പങ്കെടുത്തു . സംസ്ഥാന വ്യാപകമായി ഇത്തരം കേന്ദ്രങ്ങളുടെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും, പരിശീലനം തികച്ചും സൗജന്യമായിരിക്കുമെന്നും  ഭാരവാഹികൾ ഉത്ഘാടന ചടങ്ങിൽ അറിയിച്ചു.

വിശ്വ ഹിന്ദു പരിഷത്തിന്റെ കീഴിലുള്ള സ്വാമി വിവേകാനന്ദ കൾച്ചറൽ സൊസൈറ്റി

വിശ്വ ഹിന്ദു പരിഷത്തിന്റെ കീഴിലുള്ള സ്വാമി വിവേകാനന്ദ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം നടത്തപ്പെടുന്ന പതിനാല് ബാലികാബാലാശ്രമങ്ങളിൽ പാലക്കാട് എലുമ്പിലാശ്ശേരിയിലുള്ള ദാക്ഷായണി ബാലാശ്രമത്തിന്റെ പതിനെട്ടാമത് വാർഷികാഘോഷം ഉത്ഘാടനം ചെയ്തപ്പോൾ. ഈ ബാലാശ്രമത്തിന്റെ ഭാഗമായി സൗജന്യ തൊഴിൽ പരിശീലന കേന്ദ്രവും ഡിജിറ്റൽ സേവാ കേന്ദ്രവും വളരെ വിജയകരമായി പ്രവർത്തിച്ചുവരുന്നു.

മഹാസമ്പർക്ക യജഞം