Swabhiman Nidhi
ബഹുമാന്യരേ ,
സാദര നമസ്ക്കാരം.
ലോകവ്യാപകമായി ഹൈന്ദവ ഉയർച്ച ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന ഒരേയൊരു ആഗോള ഹൈന്ദവ പ്രസ്ഥാനമാണ് വിശ്വ ഹിന്ദു പരിഷത്ത്. കേരള സംസ്ഥാനത്തും സംഘടനയുടെ പ്രവർത്തനം സജീവമാണ്. സംസ്ഥാനത്തെ തികച്ചും സാധാരണക്കാർക്ക് അടിസ്ഥാനപരമായി ലഭ്യമാക്കേണ്ട നിരവധി ആവശ്യങ്ങളുണ്ട്. ആരോഗ്യ പരിരക്ഷ, ഗൃഹനിർമ്മാണം, വിദ്യാഭ്യാസ സഹായം, വിവാഹ സഹായം, തൊഴിൽ സഹായം …..
ഇങ്ങനെ നിരവധിയായ ആവശ്യങ്ങൾ. ഈ പ്രശ്നങ്ങൾക്ക് സ്ഥിരവും ശാശ്വതവുമായ പരിഹാരം കണ്ടെത്തി അർഹരായ പരമാവധി ആൾക്കാരെ സഹായിക്കാൻ വേണ്ടി വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തിൽ സേവാ പ്രവർത്തങ്ങൾ നിർവ്വഹിക്കുന്ന ” സ്വാമി വിവേകാനന്ദ കൾച്ചറൽ സൊസൈറ്റി ” ആവിഷ്ക്കരിച്ചിരിക്കുന്ന മാനവ സേവാ സഹായ പദ്ധതിയാണ് ” സ്വാഭിമാൻ നിധി “
സാധുക്കളിൽ കരുണയും, സ്നേഹവും, കഴിവും പ്രാപ്തിയുമുള്ളവർ മാസാമാസം നൽകുന്ന നിശ്ചിതമായ സംഭാവനകൾ ഇതിനു വേണ്ടി രൂപം കൊടുത്തിരിക്കുന്ന ഉപദേശക സമിതി അംഗങ്ങളായ ശ്രീ തോട്ടത്തിൽ രാധാകൃഷ്ണൻ (റിട്ട. ഹൈകോർട്ട് ചീഫ് ജസ്റ്റീസ് ), ഭരത് ശ്രീ സുരേഷ് ഗോപി, ശ്രീ സി. വി ആനന്ദബോസ് IAS, ശ്രീ ടി. പി ശ്രീനിവാസൻ IFS, ശ്രീ ടി. പി സെൻകുമാർ IPS, ഡോ. ലക്ഷ്മീ കുമാരി (ഡയറക്ടർ വിവേകാനന്ദ വേദിക് വിഷൻ ), ഡോ. ചിത്രാതാരാ (ഗൈനക് ഓൺകോളജിസ്റ്റ് ലേക്ക്ഷോർ ഹോസ്പിറ്റൽ ) എന്നിവർ തിരഞ്ഞെടുക്കുന്ന അർഹരായ സാധാരണക്കാരെ മേൽ പറഞ്ഞ കാര്യങ്ങളിൽ സഹായിക്കുക എന്നതാണ് ഈ മാനവ സേവാ പദ്ധതിയുടെ ലക്ഷ്യം . ഈ പുണ്യ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2022 മെയ് 1 ഞായറാഴ്ച ഉച്ചക്ക് ശേഷം 2.30 മണിക്ക് എറണാകുളത്തുള്ള ഭാരത് ടൂറിസ്റ്റ് ഹോമിൽ(BTH) വച്ച് പ്രമുഖ ചലച്ചിത്ര നടനും സാമൂഹിക-രാഷ്ട്രീയ- സാംസ്കാരിക- സേവാ വേദികളിലെ സജീവ സാന്നിദ്ധ്യവുമായ ഭരത് ശ്രീ.സുരേഷ് ഗോപി നിർവ്വഹിച്ചു.
ഈ മഹത്തായ പദ്ധതിയുടെ എല്ലാ പ്രവർത്തനങ്ങളിലും വിശ്വ ഹിന്ദു പരിഷത്തിന്റെ എല്ലാ മാന്യ പ്രവർത്തകരുടെയും അഭ്യൂദയാകാംക്ഷികളുടെയും എല്ലാ സുമനസ്സുകളുടേയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് സാദരം അഭ്യർത്ഥിക്കുന്നു.
എന്ന്
വിജി തമ്പി ( സംസ്ഥാന പ്രസിഡന്റ് )
വി.ആർ. രാജശേഖരൻ (ജന. സെക്രട്ടറി)